Feature Label Area
Friday, June 6, 2014
Wednesday, June 4, 2014
Tagged under:
കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള കമിതാക്കളോട്
കൊച്ചി: ബൈക്ക് യാത്രക്കാരായ കമിതാക്കളില്‍നിന്ന് പണം തട്ടാന്‍ കൊച്ചിയില്‍ പോലീസിന്റെ പകല്‍ക്കൊള്ള. കൈക്കൂലി നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ നേരിടേണ്ടി വരുന്നത് പൊതുനിരത്തിലെ അപമാനം. പേഴ്‌സ് പിടിച്ചു വാങ്ങി എത്ര കാശ് ഉണ്ടെന്ന് നോക്കുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ വാങ്ങി രക്ഷിതാക്കളുടെ നമ്പര്‍ വാങ്ങുന്നു. തുടര്‍ന്നു ഭീഷണി. വീട്ടില്‍ അറിയിക്കാതിരിക്കണമെങ്കില്‍ 5000 രൂപ കൈക്കൂലി കൊടുക്കണം. ജനമൈത്രി പോലീസും സദാചാര പോലീസും തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണ്. ഹീനമായ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ പറയുന്നു. ഇത്തരം പോലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. കൈയില്‍ പണം ഉള്ളവര്‍ റോഡില്‍ വച്ചുള്ള വിചാരണയും നാണക്കേടും ഒഴിവാക്കാന്‍ ചോദിക്കുന്ന പണം നല്‍കി രക്ഷപ്പെടുന്നു.
data from http://mathrubhuminews.in/ee/ReadMore/7242/police-blackmail-lovers-asks-for-bribe/M
Monday, June 2, 2014
Tagged under:
അനാഥരെ സംരക്ഷിക്കുന്നത് നല്ല കാര്യമാണ്.(Kodiyeri Balakrishnan)
അനാഥരെ സംരക്ഷിക്കുന്നത് നല്ല കാര്യമാണ്. പക്ഷെ, അതില്‍ ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ ആവശ്യമില്ലെന്നാണ് തോന്നുന്നത്.
ജാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും കേരളത്തിലെ ഒരു അനാഥാലയത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ കുറിച്ചുള്ള വാര്‍ത്തകളും അതിനെ തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളും ഉയരുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമായാണ് നടത്തുന്നത് എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന യത്തീംഖാന നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് കേട്ടിട്ടുള്ളത്. അനാഥരെ സംരക്ഷിക്കുന്നത് ഒരിക്കലും കച്ചവട താല്‍പ്പര്യം മുന്‍ നിര്‍ത്തി ആവരുത്.
സ്വകാര്യവും മതപരവുമായ അനാഥാലയങ്ങള്‍ നിരവധി ഉള്ള നാടാണ് നമ്മുടേത്. സ്റ്റേറ്റ് ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 1107 അനാഥാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 87 എണ്ണം നിയമവിരുദ്ധമാണെന്നും പറയുന്നു. ഈ സ്ഥാപനങ്ങളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്. അവിടേക്ക് എത്ര ഫണ്ട് വരുന്നുണ്ട്. അവിടെ പഠിപ്പിക്കുന്ന സിലബസ് എന്താണ് തുടങ്ങിയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇപ്പോള്‍ ലഭ്യമാവുന്നില്ല. കേരള സ്റ്റേറ്റ് ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് ബോര്‍ഡ് ഓഫ് കണ്ട്രോള്‍ നിയമം അനുസരിച്ച് ഇത്തരം വിശദാംശങ്ങള്‍ രേഖപ്പെടുത്തി വെക്കണം. എന്നാല്‍, ഇതിന് ഉത്തരവാദപ്പെട്ട സ്റ്റേറ്റ് ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് അതിലൊന്നും ശ്രദ്ധിക്കുന്നില്ല.
ഇത്തരം കാര്യങ്ങളില്‍ എന്താണ് ചെയ്യുക? എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു എന്നൊക്കെ വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉണ്ട്.
Tagged under:
മുക്കം അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് നിയമവിരുദ്ധമെന്ന് തെളിഞ്ഞു
കോഴിക്കോട്: മുക്കം അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത്
നിയമവിരുദ്ധമെന്ന് തെളിഞ്ഞു.ഡിഐജി ആര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍
നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാട് എത്തിച്ച കുട്ടികളില്‍ ഏറെപ്പെരെയും കൊണ്ടുവന്നത് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്കാണ്. ഈ അനാഥാലയത്തിന്റെ രക്ഷാധികാരി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്.
ഇക്കാര്യം ഇവരുടെ വെബ് സൈറ്റില്‍ വ്യക്തമാണ്. കുട്ടികളെ കൊണ്ട് വന്നത് മനുഷ്യകടത്തു തന്നെയെന്ന് ജാര്‍ഖണ്ഡില്‍ നിന്ന് വന്ന ഉദ്യോഗസ്ഥ സംഘവും സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികളെ മുക്കം മുസ്ലിം അനാഥാലയത്തിലേക്കാണ് കൊണ്ട് വന്നത്. പാണക്കാട് ഹൈദരലി തങ്ങള്‍ മുക്കം അനാഥാലയത്തിന്റെ മാത്രമല്ല മറ്റ് പല സ്ഥാപനങ്ങളുടേയും രക്ഷാധികാരിയാണെന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഓര്‍ഫനേജ് അധികൃതരുടെ വിശദീകരണം. സാമ്പത്തികമായ ലാഭം ലക്ഷ്യംവെച്ചല്ല സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും മുക്കം ഓര്‍ഫനേജുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
കഴിഞ്ഞമാസം 24, 25 തീയതികളിലായി ആകെ 590 കുട്ടികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാട്ട് എത്തിയത്. കുട്ടികളെ കടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഝാര്‍ഖണ്ഡില്‍ നിന്ന് അഞ്ചംഗ അന്വേഷണ സംഘം ഇന്നലെ രാത്രി എത്തി. രാവിലെ ജില്ലാ കളക്ടറുടെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷനറെയും സാന്നിദ്ധ്യത്തില്‍ പാലക്കാട് പേഴുങ്കരയിലെ ഓര്‍ഫനേജിലെത്തി കുട്ടികളില്‍ നിന്നും മൊഴിയെടുത്തു. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്നും ഇതെക്കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല എന്നും കുട്ടികളെ കൊണ്ടുവരാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മനസ്സിനെ പിടിച്ചുലക്കുന്ന ഒരു ചിത്രം...
മനസ്സിനെ പിടിച്ചുലക്കുന്ന ഒരു ചിത്രം...
മുൻപൊക്കെ മനുഷ്യൻ മനുഷ്യനെ പ്രായത്തിൻറെ പേരിലെങ്കിലും പരിഗണിച്ചിരുന്നു. എന്തിൻറെ പേരിലായാലും ആ പ്രായമായ മനുഷ്യനോട് കാണിച്ച ക്രൂരതയെ അങ്ങേയറ്റം വെറുക്കുന്നു... ഈ പ്രായത്തിലും ആ യൂണിഫോമിൽ ആ മനുഷ്യൻ ഒരു പാറാവുകാരൻറെ ജോലി ചെയ്യണമെങ്കിൽ ജീവിതമാകുന്ന യാത്രയിൽ അദ്ദേഹം അനുഭവിക്കുന്ന കൈപ്പേറിയ അനുഭവങ്ങൾ എത്രയായിരിക്കുമെന്നുള്ളത് നമ്മുടെ ഊഹങ്ങൾക്കും എത്രയോ അപ്പുറമായിരിക്കുമെന്നുള്ളതാകും തീർച്ച..

Subscribe to:
Posts (Atom)

.jpg)