300x250 AD TOP

Monday, June 2, 2014

Tagged under:

മുക്കം അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് നിയമവിരുദ്ധമെന്ന് തെളിഞ്ഞു

കോഴിക്കോട്: മുക്കം അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് നിയമവിരുദ്ധമെന്ന് തെളിഞ്ഞു.ഡിഐജി ആര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാട് എത്തിച്ച കുട്ടികളില്‍ ഏറെപ്പെരെയും കൊണ്ടുവന്നത് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്കാണ്. ഈ അനാഥാലയത്തിന്റെ രക്ഷാധികാരി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്.

ഇക്കാര്യം ഇവരുടെ വെബ് സൈറ്റില്‍ വ്യക്തമാണ്. കുട്ടികളെ കൊണ്ട് വന്നത് മനുഷ്യകടത്തു തന്നെയെന്ന് ജാര്‍ഖണ്ഡില്‍ നിന്ന് വന്ന ഉദ്യോഗസ്ഥ സംഘവും സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികളെ മുക്കം മുസ്ലിം അനാഥാലയത്തിലേക്കാണ് കൊണ്ട് വന്നത്. പാണക്കാട് ഹൈദരലി തങ്ങള്‍ മുക്കം അനാഥാലയത്തിന്റെ മാത്രമല്ല മറ്റ് പല സ്ഥാപനങ്ങളുടേയും രക്ഷാധികാരിയാണെന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഓര്‍ഫനേജ് അധികൃതരുടെ വിശദീകരണം. സാമ്പത്തികമായ ലാഭം ലക്ഷ്യംവെച്ചല്ല സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും മുക്കം ഓര്‍ഫനേജുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കഴിഞ്ഞമാസം 24, 25 തീയതികളിലായി ആകെ 590 കുട്ടികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാട്ട് എത്തിയത്. കുട്ടികളെ കടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഝാര്‍ഖണ്ഡില്‍ നിന്ന് അഞ്ചംഗ അന്വേഷണ സംഘം ഇന്നലെ രാത്രി എത്തി. രാവിലെ ജില്ലാ കളക്ടറുടെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷനറെയും സാന്നിദ്ധ്യത്തില്‍ പാലക്കാട് പേഴുങ്കരയിലെ ഓര്‍ഫനേജിലെത്തി കുട്ടികളില്‍ നിന്നും മൊഴിയെടുത്തു. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്നും ഇതെക്കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല എന്നും കുട്ടികളെ കൊണ്ടുവരാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

0 comments:

Post a Comment