കൊച്ചി: ബൈക്ക് യാത്രക്കാരായ കമിതാക്കളില്‍നിന്ന് പണം തട്ടാന്‍ കൊച്ചിയില്‍ പോലീസിന്റെ പകല്‍ക്കൊള്ള. കൈക്കൂലി നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ നേരിടേണ്ടി വരുന്നത് പൊതുനിരത്തിലെ അപമാനം. പേഴ്‌സ് പിടിച്ചു വാങ്ങി എത്ര കാശ് ഉണ്ടെന്ന് നോക്കുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ വാങ്ങി രക്ഷിതാക്കളുടെ നമ്പര്‍ വാങ്ങുന്നു. തുടര്‍ന്നു ഭീഷണി. വീട്ടില്‍ അറിയിക്കാതിരിക്കണമെങ്കില്‍ 5000 രൂപ കൈക്കൂലി കൊടുക്കണം. ജനമൈത്രി പോലീസും സദാചാര പോലീസും തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണ്. ഹീനമായ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ പറയുന്നു. ഇത്തരം പോലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. കൈയില്‍ പണം ഉള്ളവര്‍ റോഡില്‍ വച്ചുള്ള വിചാരണയും നാണക്കേടും ഒഴിവാക്കാന്‍ ചോദിക്കുന്ന പണം നല്‍കി രക്ഷപ്പെടുന്നു.
data from http://mathrubhuminews.in/ee/ReadMore/7242/police-blackmail-lovers-asks-for-bribe/M


0 comments:
Post a Comment